കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലബ് സംഘടിപ്പിച്ച ഓര്‍ണമെന്റല്‍ ജ്വല്ലറി മേക്കിംഗ്, തയ്യല്‍ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം വാര്‍ഡ് അംഗം കെ.കെ. സന്തോഷ് നിര്‍വ്വഹിച്ചു.
കെ.പി. ലിയോ അദ്ധ്യക്ഷനായിരുന്നു. കരിയര്‍ ഗൈഡ് സി.പി. ജോബി, ഡി.എസ്. ഗീത, കെ. പ്രവീണ്‍ കുമാര്‍, ഇ.എന്‍. വാസുദേവന്‍, എ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. . ആദ്യഘട്ടത്തില്‍ 121 വിദ്യാര്‍ത്ഥിനികളാണ് പരിശീലനം നേടിയത്.