Breaking News

പഞ്ചാരിമേളം അരങ്ങേറ്റം 16 ന്; കൊട്ടിക്കയറാന്‍ ഇരുപതംഗസംഘം

Arangeettamകൊടകര:മേളകലാസംഗീത സമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തിന്‍ പരിശീലനം നേടിയ നാലാമതുബാച്ച്  വിദ്യാര്‍ഥികളുടെ അരങ്ങേറ്റം കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രസന്നിധിയില്‍ 16 ന് വൈകീട്ട് 6.30 ന് നടക്കുമെന്ന് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച സനാതനന്‍, അജിത്കുമാര്‍, അര്‍ജുന്‍വിപിന്‍, അഖില്‍അജിത്ത്, അര്‍ജുന്‍അജിത്ത്, രാഹുല്‍, ശരത്ത്, സായന്ത്, ഹരിശങ്കര്‍, ഗോകുല്‍, ഉണ്ണികൃഷ്ണന്‍, അഭിജിത്ത്, അതുല്‍, അഭിനവ്, അഭിസച്ചിന്‍, അനന്തു, സജിത്ത്, ശ്രീഹരി, പി.ജിഷ്ണു, ജിഷ്ണു എന്നിങ്ങനെ ഇരുപതംഗസംഘമാണ് മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടിക്കയറാനൊരുങ്ങുന്നത്.

2 മണിക്കൂറോളം നീളുന്ന അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്,  ഇലത്താളം, വീക്കംചെണ്ട എന്നിവയില്‍ യഥാക്രമം കൊടകര ശിവരാമന്‍നായര്‍, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, പറമ്പില്‍ നാരായണന്‍, പോറോത്ത് ചന്ദ്രശേഖരമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ സഹമേളക്കാരാകും.ഈ കുരുന്നു പ്രതിഭകൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നമ്മുടെ കൊടകര ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!