Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദമ്പതീവര്‍ഷം സമാപിച്ചു.

dambathivarahamകനകമല : കുടുംബപ്രേഷിതനായ വി. ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് കനകമല മാര്‍തോമാ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ 400 ദമ്പതികള്‍ വിവാഹവാഗ്ദാനം പുതുക്കി. ജെറുസലെം ധ്യാനകേന്ദ്രം അസി. ഡയറക്ടര്‍ ഫാ. റിജോ പയ്യപ്പിള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

ഇരിങ്ങാലക്കുട രൂപത ദമ്പതീവര്‍ഷാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയ ദമ്പതീസംഗമത്തിന് നൂറുകണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുത്തു. വികാരി ഫാ. ജോണ്‍ കവലക്കാട്ട് ആമുഖസന്ദേശം നല്‍കി ദമ്പതികളേയും തീര്‍ത്ഥാടകരേയും സ്വാഗതം ചെയ്തു. തുടര്‍ന്നുനടന്ന തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!