Breaking News

വീട്ടില്‍കയറി സ്ത്രീകളെ ആക്രമിച്ചു ; 3 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

Parikkettuകൊടകര : സ്ത്രീകളെ വീട്ടില്‍ കയറി ആക്രമിച്ച് കുട്ടിയടക്കം 3 പേര്‍ക്ക് പരിക്കേറ്റു. കൊപ്രക്കളം മണിയേലിവീട്ടില്‍ പരമേശ്വരന്റെ ഭാര്യ ശാന്തകുമാരി (55), മകള്‍ സിന്ധു (35) കൊച്ചുമകള്‍ ദേവിക (12) എന്നിവരെയാണ് അയല്‍വാസിയായ ഈഴവത്തറ പീതാമ്പരന്‍ മകന്‍ നിജേഷ് എന്ന ശാന്തന്‍ ആക്രമിച്ചത്. കൈകളിലും, മുഖത്തും, തലയിലും, ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അയല്‍വാസിക്കെതിരെ കൊടകര പൊലീസില്‍ നിലവില്‍ 4 പരാതികളുണ്ടെന്ന് ഇവര്‍ പറഞ്ഞു. അതില്‍ ഒന്നിന്റെ കേസ്സ് 6ന് ഇരിങ്ങാലക്കുട കോടതിയില്‍ വിളിക്കാനിരിക്കെയാണ് ഇപ്പോഴത്തെ ആക്രമണം. പരമേശ്വരന്‍ രാവിലെ 5ന് ആലുവയിലേക്ക് ജോലിക്കായി പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമാകും. ഈ സമയത്താണ് ഇവരെ അസഭ്യം പറയുകയും മറ്റ് ഉപദ്രവങ്ങളും ഉണ്ടാവുക പതിവ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ശല്യം തുടരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കൊടകര പൊലീസില്‍ പരാതി നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!