Breaking News

ചെമ്പുചിറയുടെ താരങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പ്.

01ചെമ്പുചിറ : ചെമ്പുചിറ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത് ജാവലില്‍ ത്രോയില്‍ മീറ്റ് റെക്കോര്‍ഡോടുകൂടി സ്വര്‍ണ്ണം നേടിയ പി.എസ്. കിരണ്‍നാഥിനെയും നാലാം സ്ഥാനം നേടിയ എം.എസ്. പ്രണേഷിനെയും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും സ്‌കൂള്‍ അങ്കണത്തിലും വെച്ച് ഊഷ്മളമായ വരവേല്പ് നല്‍കി.

വൈകീട്ട് 4 ന് തുറന്ന ജീപ്പില്‍ ഗ്രാമംചുറ്റി ഘോഷയാത്രയും നടത്തി.  സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത പരിപാടികള്‍ക്ക് പി.ടി.എ. പ്രസിഡന്റ് എന്‍.എസ്. വിദ്യാധരന്‍, ഹെഡ്മാസ്റ്ററ് എന്‍.ഡി. സുരേഷ്, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!