Breaking News

വട്ടേക്കാട് തപോവനം ശ്രീരുദ്രമഹായാഗത്തിന് കാല്‍നാട്ടി

KDA Vattekkad Temple Kalnattiകൊടകര : വട്ടേക്കാട് തപോവനം ശ്രീദക്ഷിണമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തില്‍ ജനുവരി 3 മുതല്‍ 18 വരെ നടക്കുന്ന ശ്രീരുദ്രമഹായാഗത്തിന് കാല്‍നാട്ടി. കാല്‍നാട്ട് കര്‍മ്മത്തിനുള്ള ദ്രവ്യം കാവനാട് ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് കടശ്ശപുരം മഹാദേവക്ഷേത്രം, പൂനിലാര്‍ക്കാവ് ദേവീക്ഷേത്രം, ഈശ്വരമംഗലം ശിവക്ഷേത്രം, പുത്തുക്കാവ് ദേവീക്ഷേത്രം, ചെറുകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം, തേശ്ശേരി ശ്രീമഹാവിഷ്ണുക്ഷേത്രം മുതലായ ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്വീകരണത്തിന് ശേഷം ശ്രീദക്ഷിണമൂര്‍ത്തി വിദ്യാപീഠം ശിവക്ഷേത്രത്തില്‍ എത്തിച്ചു.

യജ്ഞാചാര്യന്‍ തപോവനം അശ്വനിദേവ് തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ കാവനാട് ശ്രീമഹാവിഷ്ണുക്ഷേത്രം തന്ത്രി ഹരിദത്തന്‍ നമ്പൂതിരി കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. കാല്‍നാട്ട് കര്‍മ്മത്തിന് ശേഷം ക്ഷേത്രം ചെയര്‍മാന്‍ പി.വി. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ വിശേഷാല്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കാവനാട് ശ്രീമഹാവിഷ്ണുക്ഷേത്രം തന്ത്രി ഹരിദത്തന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ അശ്വനിദേവ് തന്ത്രികള്‍, കലേടം ശ്രീമഹാദേവക്ഷേത്രം മുന്‍ രക്ഷാധികാരി ഗോപി മേനോന്‍, ആറേശ്വരം ധര്‍മ്മശാസ്ത്രാക്ഷേത്രം ഭരണാധികാരി വി.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!