Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി

KDA Puthukavu Temple Kodikayattam1കൊടകര : കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ചടങ്ങിന് ക്ഷേത്രം സെക്രട്ടറിയും താലപ്പൊലി കണ്‍വീനറുമായ സതീശന്‍ തലപ്പുലത്ത്, ജോയിന്റ് സെക്രട്ടറി രാമന്‍നായര്‍, ക്ഷേത്രം പ്രസിഡന്റ് എം. സുനില്‍കുമാര്‍, ട്രഷറര്‍ എം.എന്‍. ശശീധരന്‍ എന്നിവര്‍ നേതൃത്വം നല്കി. 2015 ജനുവരി 24 ശനിയാഴ്ചയാണ് താലപ്പൊലി മഹോത്സവം.

പൊങ്കാല മഹോത്സവത്തിനുള്ള കൂപ്പണിന്റെ വിതരണോദ്ഘാടനം നടത്തി
KDA Puthukavu Temple Coupon Vitharanamകൊടകര :  കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ 2015 ഏപ്രില്‍ 5 ഞായറാഴ്ച നടക്കുന്ന പൊങ്കാല മഹോത്സവത്തിനുള്ള കൂപ്പണിന്റെ വിതരണോദ്ഘാടനം ക്ഷേത്രസന്നിധിയില്‍ ക്ഷേത്രം മേല്‍ശാന്തി മാതൃസമിതി അംഗങ്ങള്‍ക്ക് നല്കി നിര്‍വ്വഹിച്ചു.

മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി, ക്ഷേത്രം സെക്രട്ടറി സതീശന്‍ തലപ്പുലത്ത്, പ്രസിഡന്റ് എം. സുനില്‍കുമാര്‍, ട്രഷറര്‍ എം.എന്‍. ശശീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!