കൊടകര: ചെമ്പുചിറ മഹാദേവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം നടത്തി. നൂറുകണക്കിന് സ്ത്രീകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഭക്തിപ്രഭാഷണം, ഉമാമഹേശ്വരപൂജ, തിരുവാതിരകളി, ഊഞ്ഞാലാട്ടം ,പാതിരാപ്പൂ ചൂടല്‍ തുടങ്ങിയ ചടങ്ങുകളുണ്ടായി. പ്രസാദമായി കാച്ചില്‍ പുഴുക്കും കൂവപ്പായസവും വിതരണം ചെയ്തു.