Breaking News

വന്യം വിസ്മയം ! ഏകാംഗ ഫോട്ടോ പ്രദര്‍ശനം തുടങ്ങി

photomuseകോടാലി : ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫി മ്യൂസിയമായ ‘ഫോട്ടോമ്യൂസ്’ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ പി. മോഹന്‍ദാസ് പകര്‍ത്തിയ വിസ്മയകരങ്ങളായ ചിത്രങ്ങളുമായി ‘വന്യം വിസ്മയം! ഏകാംഗ ഫോട്ടോ പ്രദര്‍ശനം’ തുടങ്ങി.

2015 ജനുവരി 30 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ത്യശ്ശൂര്‍, കോടാലിയിലെ ഫോട്ടോമ്യൂസ് റൂറല്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനം സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ വന്യജീവി സങ്കേതങ്ങളില്‍ നിന്നു പകര്‍ത്തിയ നിരവധി വന്യജീവികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഫെബ്രുവരി 20 വരെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!