Breaking News

‘കര്‍ഷക വയല്‍ വിദ്യാലയം’ ഉദ്ഘാടനം ചെയ്തു.

kvv1മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും, അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മിഷന്‍ ഏജന്‍സി ആത്മ-തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ നൂതന ജൈവകൃഷിരീതികള്‍ സ്വന്തം കൃഷിയിടത്തില്‍ ചെയ്യുന്നതിനുള്ള പരിശീലന കളരിയായ ‘കര്‍ഷക വയല്‍ വിദ്യാലയം’ പഞ്ചായത്ത് മെമ്പര്‍ എ.കെ.പുഷ്പാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ വെള്ളിക്കുളങ്ങര ജെയിംസ് പുരയിടത്തിലിന്റെ വസതിയില്‍ വെച്ച് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കര്‍ഷക വയല്‍ വിദ്യാലയ പദ്ധതികള്‍ മറ്റത്തൂര്‍ കൃഷി ഓഫീസര്‍ സി. സുരേഷ് വിശദീകരിച്ചു.  തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍മാരായ ക്ലാര ജോണി, ശിവരാമന്‍ പോതിയില്‍, എന്‍.പി.ഓനച്ചന്‍, മോളി തോമസ്, മോനൊടി പാടശേഖരസമിതി പ്രസിഡന്റ് പി.നാരായണന്‍കുട്ടിമാസ്റ്റര്‍, കാര്‍ഷിക വികസനസമിതി മെമ്പര്‍ തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  കൊടകര കൃഷിഓഫീസര്‍ ധന്യ വി. ജൈവകൃഷിരീതികളെക്കുറിച്ച് ക്ലാസ്സ് എടുത്തു. യോഗത്തിന് അസി. കൃഷി ഓഫീസര്‍ കെ.കെ.നന്ദനന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.എം.അഖില്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!