Breaking News

കനകമല തീര്‍ത്ഥാടനത്തിന് നേര്‍ച്ച തേന്‍ ആശീര്‍വ്വദിച്ചു.

nerchathen_KANAKAMALA'കൊടകര:കനകമല കുരിശുമുടി തീര്‍ത്ഥാടനത്തിന് നോമ്പ് നോറ്റ് വൃതമെടുത്ത് മല ചവിട്ടുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ച തേന്‍ തയ്യാറായി. രാവിലെ ദിവ്യബലിക്കുശേഷം വികാരി ഫാ. ജോണ്‍ കവലക്കാട്ട് നേര്‍ച്ച തേന്‍ ആശീര്‍വ്വദിച്ചു.

തീര്‍ത്ഥാടകര്‍ക്കായുള്ള ശുദ്ധമായ തേന്‍ തൃശൂര്‍ ജില്ലയിലെ നെക്ടര്‍ ബീ കീപ്പിംഗ് സെന്ററാണ് പരമ്പരാഗതരീതിയില്‍ തയ്യാറാക്കിയ നല്‍കുന്നത്. പരിപാടികള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ഡേവിസ് പന്തല്ലൂക്കാരന്‍, നേര്‍ച്ചതേന്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍ കൈക്കാരന്മാര്‍, കണ്‍വീനര്‍മാര്‍, കമ്മറ്റിയംഗങ്ങള്‍ വിവിധ ഭക്തസംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍തോമ ദീപം മൈലാപ്പൂരില്‍ നിന്ന് പുറപ്പെട്ടു.
കൊടകര:76-ാമത് കനകമല തീര്‍ത്ഥാടനത്തിന് ഒരുക്കമായി നടത്തിയ അഖിലകേരള ദീപപ്രയാണം 32 പുണ്യാത്മാക്കളുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ തോമാശ്ലീഹായുടെ മൈലാപൂരുള്ള കബറിടത്തില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും ഫെബ്രുവരി 13-ാം തിയ്യതി പുറപ്പെടുന്ന മാര്‍തോമ ദീപം 14-ാം തിയ്യതി കൊടുങ്ങല്ലൂര്‍ മാര്‍ തോമാശ്ലീഹാ സ്ഥാപിച്ച പരിശുദ്ധ മാതാവിന്റെ പള്ളിയില്‍ എത്തിച്ചേരും. 15-ാം തിയ്യതി വൈകീട്ട് 3ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിച്ചേരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!