കോടാലി:സേവാഭാരതി കോടാലിയുടെ കുടുംബസംഗമം കോടാലി ധര്‍മ്മശാസ്ത ട്രസ്റ്റ് ഹാളില്‍ എറണാകുളത്തപ്പന് എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പി.ആര്.രാജന് ഉദ്ഘാടനം ചെയ്തു. സേവാഭാരതി കോടാലി പ്രസിഡന്റ് പി.ആര്.ചന്ദ്രന് അധ്യക്ഷനായിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. സേവാനിധികുംഭത്തിന്റെ വിതരോദ്ഘാടനവും നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ദൈവദശകത്തിന്റെ സമൂഹാലാപനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. സേവാഭാരതി കോടാലി സെക്രട്ടറി കെ.ബി.ദിലീപ് സ്വാഗതവും ഹേമലത നന്ദിയും പ്രകാശിപ്പിച്ചു.