Breaking News

ആറ്റപ്പിള്ളിപാലം ; കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

attappilly 02കൊടകര: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലിപ്പുഴയില്‍ നിര്‍മിച്ചിരിക്കുന്ന ആറ്റപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണപ്രവര്‍ത്തികള്‍  ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

പണി തുടങ്ങി എട്ട് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് സ്ഥലം എം.എല്‍.എ.യുടെ പിടിപ്പുകേട് മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.  സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് 21 ന് വൈകീട്ട് 4 ന് കൂട്ടധര്‍ണ്ണ നടത്തുവാനും യോഗം നിശ്ചയിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  എം.ജി.കുമാര്‍, ഡേവിസ് അക്കര, കെ.കെ.നാരായണന്‍, വി.ഏ.റഷീദ്, കെ.എല്‍.ജോസ് മാസ്റ്റര്‍, ഏ.എം.ബിജു, രഞ്ജിത്ത് കൈപ്പിള്ളി, എം.കെ.ഷൈന്‍, ടി.കൃഷ്ണന്‍കുട്ടിനായര്‍, കൃഷ്ണന്‍കുട്ടി കുന്നമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.  സുരേന്ദ്രന്‍ ഞാറ്റുവെട്ടി സ്വാഗതവും ലോനക്കുട്ടി നെടുമ്പാക്കാരന്‍ നന്ദിയും പറഞ്ഞു.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!