കൊടകര: കനകമല കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ചരിത്രം ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഡോക്യുമെന്ററിയുടെ വീഡിയോ സി.ഡി. ഫാ. ലിജോ കളപ്പറമ്പത്തിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
ഫാ. ജോണ്‍ കവലക്കാട്ട് അധ്യക്ഷനായി. ഫാ. ജിജോ പുതുശ്ശേരി, ഫാ. ജോയ് കൊഴുക്കട്ട, ആന്റണി ചക്കാലക്കല്‍, ആന്റു കുറ്റിക്കാടന്‍, ജോണി ചാതേലി, ഡേവിസ് പന്തല്ലൂക്കാരന്‍, ജോസ് കുയിലാടന് എന്നിവര്‍ സംസാരിച്ചു. ഡോക്യുമെന്ററിക്ക് ആന്റു കുയിലാടനാണ് സംവിധാനം ചെയ്തിരിക്കുന്നത്.