Breaking News

അക്ഷയ കേന്ദ്രം വഴി വൈദ്യുതിബില്‍ അടച്ച ജനങ്ങള്‍ ഇരുട്ടില്‍

കോടാലി : മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ ആഴ്ച്ചകള്‍ക്കു മുന്‍പ് അക്ഷയ കേന്ദ്രം വഴി അടച്ച  വൈദ്യുതിബില്‍ ജനങ്ങളെ ഇരുട്ടിലാക്കി കെഎസ്ഇബി അപ്രതീക്ഷിതമായി വൈദ്യുതി വിച്ചേദിച്ചു. ഇതുമൂലം പരീക്ഷാ സമയത്തുള്ള ഇത്തരം പ്രവൃത്തികളില്‍ വിദ്യാര്‍ത്ഥികളും ഇരുട്ടിലായി.

ഇത്തരം പ്രവണതകളുമായി അക്ഷയ കേന്ദ്രം മുന്നോട്ടുപോയാല്‍ ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ്സ് മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പുനല്‍കി. പ്രതിഷേധ യോഗം കെ.എസ്. യു.ജില്ലാ സെക്രട്ടറി സജീര്‍ബാബു. വി. എസ്. ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം വൈസ പ്രസിഡന്റ് ജിനേഷ് വെട്ടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഹസീം മന്ത്രിക്കുത്ത്, ലിന്റോ പള്ളിപ്പറമ്പന്‍, ജിജു കീറ്റിക്കല്‍, പ്രതീഷ് വാസുപുരം, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!