Breaking News

അക്ഷരമുറ്റത്ത് ആദ്യമായി പഞ്ചാരിയുടെമേളപ്പെരുക്കം

മറ്റത്തൂർ ശ്രീകൃഷ്ണ ഹൈ സ്കൂളിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം
മറ്റത്തൂർ ശ്രീകൃഷ്ണ ഹൈ സ്കൂളിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം

കൊടകര : അക്ഷരമുറ്റത്ത് ആദ്യമായി  മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരികൊട്ടിക്കയറിയ കുരുന്നുകള്‍ അധ്യാപകര്‍ക്കും ആസ്വാദകര്‍ക്കും അനുഭൂതിയായി.  മറ്റത്തൂര്‍ ശ്രീകൃഷ്ണഹൈസ്‌കൂളിലെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാലയത്തിലെ യു.പി വിദ്യാര്‍ഥികളായ ആദര്‍ശ്പ്രിയന്‍, അശ്വിന്‍ കെ.പ്രേമന്‍, എസ്.അതുല്‍, പി.ആര്‍.ആദിത്യന്‍, ആശംസ് എ ബാബു, അനന്തകൃഷ്ണന്‍, എ.യു.ആരോമല്‍, അജേഷ് ശിവ, ഗോപികൃഷ്ണ, എന്‍.അഭിജിത്ത് എന്നിങ്ങനെ പത്തംഗസംഘം വാദ്യവിദ്യയുടെ അരങ്ങേറ്റം നടത്തിയത്. യുവനോത്സവത്തിനായി വിദ്യാര്‍ഥികള്‍ മേളം പരിശീലനം സ്‌കൂള്‍ തലത്തില്‍ നടത്താറുണ്ടെങ്കിലും അഭ്യാസത്തിനും അരങ്ങേറ്റത്തിനും വിദ്യാലയാങ്കണം വേദിയായത് ഇദംപ്രദമമാണ്.

കൊടകര ഉണ്ണിയു ടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.   സ്‌കൂള്‍ മാനേജര്‍ സി.കെ.ഗോപിനാഥ്, പ്രധാനാധ്യാപിക എം.മഞ്ജുള എന്നിവര്‍ക്കും മേളഗുരുക്കള്‍ക്കും ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിയാണ് മേളം തുടങ്ങിയത്. ഒരു മണിക്കൂറോളം നീണ്ട മേളത്തിന്  വലംതല, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയില്‍ കൊടകര സജി, കൊടകര അനൂപ്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, കിളിയറ രാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ  പ്രവീണ്‍, ഗോകുല്‍, ഉണ്ണികൃഷ്ണന്‍, അനന്തു,അഭിനവ് എന്നിവരും സഹമേളക്കാരായി. സ്‌കൂള്‍ അധ്യാപകരായ പ്രവീണ്‍ എം.കുമാര്‍, എം.വിപിന്‍ദാസ്, ഇ.ഡി.ശശി നമ്പൂതിരി എന്നിവര്‍ അരങ്ങേറ്റത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!