Breaking News

ഹെര്‍ബെര്‍ട്ട് ആഷര്‍മനുടെ ചിത്ര പ്രദര്‍ശനം ഫോട്ടോമ്യൂസ് ഗാലറിയില്‍ തുടങ്ങി.

photomouseകൊടകര: കഴിഞ്ഞ നാലുപതിറ്റാണ്ടായി കലാസൃഷ്ടി നടത്തുന്ന ഫോടോഗ്രാഫറാണ് ഹെര്‍ബെര്‍ട്ട് ആഷര്‍മന്‍  1990- 2006 കാലഘട്ടത്തില്‍ സൃഷ്ടിച്ച രചനകളുടെ പ്രദര്‍ശനം തൃശ്ശൂര്‍ ജില്ലയിലെ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോമ്യൂസ് ഗാലറിയില്‍ തുടങ്ങി. 1990കളിലെ അമൂര്‍ത്ത രചനകളും  2000ത്തിലെ ഭൂഭാഗ ചിത്രങ്ങളും 19902000 കളിലെ പോര്‍ട്രെയിറ്റുകളും പ്രദര്‍ശനത്തിലുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടി ല്‍ പ്രയോഗത്തിലിരുന്ന പ്ലാറ്റിനംപല്ലാഡിയം പ്രിന്റിംഗ് രീതിയും സില്‍വ ര്‍ ഹാലൈഡ് പ്രിന്റിംഗ് രീതിയുമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. പ്രസ്തുത കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ രചനാരീതിയി ല്‍ ഉണ്ടായ പരിണാമത്തെ കാണിക്കുന്ന രീതിയിലുള്ള ഈ പ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ ആണ്. പ്രദര്‍ശനത്തെ തുടര്‍ന്ന്! ശ്രീ ആഷര്‍മ ന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ യുവ ഫോട്ടോഗ്രാഫര്‍മാരുമായി സംവദിച്ചു. പ്രദര്‍ശനം മാര്‍ച്ച് 20നു സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!