Breaking News

വെള്ളരി കൃഷിയില്‍ പൊന്നു വിളയിക്കുന്നു

KDA Vellari Krishiപന്തല്ലൂര്‍ : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടത്ത് വെള്ളരികൃഷിയില്‍ പൊന്നുവിളയിക്കുന്നു. പന്തല്ലൂരിലെ 60 ഓളം കര്‍ഷകരുടെ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നത്. 20 ഏക്കര്‍ വരുന്ന സ്ഥലത്ത് വെള്ളരി, പയര്‍, മത്ത, ചീര എന്നീ കൃഷികളാണ് ചെയ്യുന്നത്. ദിവസേന 15 ടണ്‍ വെള്ളരിയാണ് ഇവിടെ നിന്നും തൃശൂര്‍ മാര്‍ക്കറ്റിലേക്ക് പോകുന്നത്.

വെള്ളരിക്ക് വില കുറവായത് കര്‍ഷകര്‍ക്ക് ഏറെ പ്രയാസം നേരിടുന്നു. വേനല്‍ മഴ പെയ്താല്‍ കൃഷി നശിക്കാന്‍ സാധ്യതയുണ്ട്. വിഷുദിവസം വരെ പ്രകൃതി സഹായിച്ചാല്‍ വെള്ളരിക്ക് വില ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് എല്ലാവര്‍ഷവും പച്ചക്കറി കൃഷിക്ക് പദ്ധതി വിഹിതം വക്കാറുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഈ വര്‍ഷം പച്ചക്കറി ക്ലസ്റ്റര്‍ അനുവദിച്ചതിനാല്‍ പഞ്ചായത്ത് വിഹിതം വച്ചില്ല.

ഗ്രാമപഞ്ചായത്തും പറപ്പൂക്കര കൃഷി ഭവനും, ഇരിങ്ങാലക്കുട ആത്മയും ആവശ്യമായ സഹായം നല്‍കിയതായി ഗ്രാമപഞ്ചായത്ത് അംഗം എ.കെ. പ്രഭാകരന്‍ അറിയിച്ചു. നെല്ലായി കേന്ദ്രമായി പച്ചക്കറി വിപണനവും സംസ്‌കരണവും നടത്തുന്നതിന് വേണ്ടതായ കാര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്നതായും അറിയുന്നു. പന്തല്ലൂര്‍ പാടത്തെ കര്‍ഷകരുടെയും കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിന്റേയും കൂട്ടായ്മയുടെ ഫലമാണ് ഈ പദ്ധതിയുടെ വിജയത്തിന് കാരണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം എകെ. പ്രഭാകരനും സെക്രട്ടറി കെ.കെ. രാജനും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!