Breaking News

കൊടകര മേല്‍പ്പാലത്തിനുതാഴെ ബസ്സുകള്‍ നിര്‍ത്തരുത് : മോട്ടോര്‍വാഹന വകുപ്പ്

 കൊടകര ഓവറ്ബ്രിട്ജിനു താഴെ ബസ്സുകള്‍ നിര്‍ത്തിയിരിക്കുന്നു

കൊടകര ഓവറ്ബ്രിട്ജിനു താഴെ ബസ്സുകള്‍ നിര്‍ത്തിയിരിക്കുന്നു

കൊടകര : മേല്‍പ്പാലത്തിനുതാഴെ സ്വകാര്യബസ്സുകള്‍നിര്‍ത്തുന്നതും ആളുകളെ കയറ്റിയിറക്കുന്നതിനും എതിരെ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ഇതിനെതിരെ ചാലക്കുടി ജോയിന്റ് ആര്‍.ടി.ഒ വിനും സി.ഐക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഗ്രാമപഞ്ചായത്തിനുകീഴിലുള്ള ബസ്സ്റ്റാന്‍ഡില്‍ കയറാതെ ബസ്സുകള്‍ മേല്‍പ്പാലത്തിനുചുവട്ടില്‍ നിര്‍ത്തുകയും നിര്‍ത്തിയിടുകയും യാത്രക്കാരെ കയററിയിറക്കുകയും ചെയ്യുന്നതിനെതിരെയായിരുന്നു പരാതി.ചാലക്കുടി എം.വി.ഐ നടത്തിയ പരിശോധനയിലാണ് ബസ്സുകള്‍ പാലത്തിനുതാഴെ നിര്‍ത്തുന്നത് പ്രോത്സാഹജനകമല്ലെന്നു കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!