Breaking News

തേനീച്ചയുടെ കുത്തേറ്റ വൃദ്ധന്‍ മരിച്ചു

photoകൊടകര:കൂട്ടമായെത്തിയ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനായ വയോധികന്‍ മരിച്ചു. കോടാലി താളൂപ്പാടം പത്തുകുളങ്ങര വള്ളിയാംതടത്തില്‍ ജോസഫ്(80) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് വീടിനുസമീപത്തെ തൊഴുത്ത് കഴുകി വൃത്തിയാക്കുന്നതിനിടെ ജോസഫിനെ കൂട്ടമായെത്തിയ തേനീച്ചകള്‍ ആക്രമിച്ചത്.

കുത്തേറ്റ ജോസഫ് ബഹളം വച്ചതിനെത്തുടര്‍ന്ന് രക്ഷിക്കാനെത്തിയ അയല്‍വാസികളായ അബ്ദുട്ടി, അലവിക്കുട്ടി എന്നിവര്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ജോസഫിന്റെ വീടിനകത്തേക്കും തേനീച്ചകള്‍ പ്രവേശിച്ചിരുന്നു. ജോസഫിന്റെ മകന്‍ ജീമോനും കുത്തേറ്റിരുന്നു. തേനീച്ചക്കുത്തേറ്റ ജോസഫ് ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം വെള്ളി ഉച്ചയ്ക്ക് 2 ന് താളൂപ്പാടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ഭാര്യ – റോസ,  മക്കള്‍ – അപ്പച്ചന്‍, പരേതനായ സണ്ണി, പരേതനായ ജോസ്, അഗസ്തി, ടോമി, മേഴ്‌സി, ലെയ്‌സ, ലിസ്സി, സന്തോഷ്, ജീമോന്‍ മരുമക്കള്‍ – ഡോളി, വത്സ, ഗ്രേസി, ഷീന, ജോണ്‍സന്‍, ഡേവിസ്, ജോണ്‍സന്‍, റീന, ബിജി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!