Breaking News

സുവര്‍ണകേരളം കാര്‍ഷികസെമിനാര്‍ നടത്തി

karshikaseminarകൊടകര: എല്ലാ വീടുകളിലും അടുക്കളത്തോട്ടം,മട്ടുപ്പാവ് കൃഷി, പോളിഹൗസ്‌കൃഷി എന്നിങ്ങനെ പച്ചക്കറി കൃഷി നടത്തി പ്രോത്സാഹിക്കുന്നതിനുള്ള സഹകരണവകുപ്പ് പദ്ധതിയായ സുവര്‍ണകേരളത്തിന്റെ ഭാഗമായി കൊടകര ഫാര്‍മേഴ്‌സ്ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍  കാര്‍ഷികസെമിനാര്‍ നടത്തി .

ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.സി.അധ്യക്ഷത വഹിച്ചു . മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.സി.നാരായണന്‍കുട്ടി ക്ലാസെടുത്തു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് പച്ചക്കറിത്തൈകളുടെ വിത്ത് വിതരണം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുശിവദാസന്‍ ഗ്രോബാഗ് വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!