കൊടകര : തേശ്ശേരി ചീക്കാമൂണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ മഹോത്സവം ആഘോഷിച്ചു. മഹോത്സവത്തോടനുബന്ധിച്ച് കാഴ്ചശീവേലി നടന്നു. മുള്ളത്ത് ഗണപതി തിടമ്പേറ്റി. ആയിരങ്ങള്‍ പങ്കെടുത്ത പള്ളിവേട്ട നടന്നു.
വാദ്യകലാനിധി ചേന്ദമംഗലം ഉണ്ണികൃഷ്ണന് മാരാരുടെ നേതൃത്വത്തില്‍ 101 കലാകാരന്മാര് അണിനിരന്ന മേളവും, ചേന്ദമംഗലം രഘുമാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും നടന്നു. ശനിയാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.