Breaking News

എംബസ്സിയെ കബളിപ്പിച്ച് അമേരിക്കയിലേക്ക് കടക്കാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നയാള്‍ അറസ്റ്റില്‍

UnniKrishnanകൊടകര : എംബസ്സിയെ കബളിപ്പിച്ച് അമേരിക്കയിലേക്ക് കടക്കാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് കൊടകര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടകര ഉളുംബതുംകുന്നില്‍ ചാങ്ങയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍(48) ആണ് അറസ്റ്റ്റ്റിലായത്. മറ്റു പലവിധ ആവശ്യങ്ങള്‍ കാണിച്ച് എംബസ്സിയുടെ അനുമതി വാങ്ങി, അമേരിക്കയിലെത്തിയ ശേഷം ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി ജോലിയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയില്‍  എംബസ്സിയെ കബളിപ്പിച്ച് കടക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആണ് ഇതിനുള്ള ഉപദേശങ്ങള്‍ നല്‍കിയതെന്ന് വ്യക്തമാവുകയായിരുന്നു.

തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള അമേരിക്കന്‍ എംബസ്സി തൃശൂര്‍ പോലീസ് എസ് പിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇല്ലാത്ത യോഗ്യതകള്‍ ഉണ്ടെന്നു കാണിക്കുന്ന വ്യാജ രേഖകള്‍ ചമച്ചും വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പോകുന്നതെന്ന് രേഖയുണ്ടാക്കിയും എത്തിയ മൂന്നുപേരെ എംബസ്സി അയോഗ്യരാക്കിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോളാണ് ഇത്തരത്തില്‍ അമേരിക്കയിലേക്ക് പോകാന്‍ പലരെയും സഹായിക്കുന്ന ഉണ്ണികൃഷ്ണനെക്കുറിച്ച് വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ മുന്‍പ് അമേരിക്കയില്‍ ജോലി ചെയ്തിരുന്നയാളാനെന്നു പോലീസ് പറഞ്ഞു. എംബസ്സിയെ തെറ്റിദ്ധരിപ്പിച്ച് അമേരിക്കയിലേക്ക് കടന്ന ശേഷം അമേരിക്കന്‍ പൌരത്വമുള്ള യുവതിയെ വിവാഹം ചെയ്ത് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി അമേരിക്കയില്‍ ജോലി തേടാമെന്നയിരുന്നു ഇവരോട് പറഞ്ഞിരുന്നത്. ഇതിനായി അമേരിക്കന്‍ എംബസ്സിയുടെ കടമ്പകളെ മറികടക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കുകയാണ് ഉണ്ണികൃഷ്ണന്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡു ചെയതു.
മാതൃഭൂമിയില്‍ വന്ന വാര്‍ത്ത!

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!