Breaking News

കനകമലയില്‍ വിശ്വാസപ്രഖ്യാപന തിരുനാള്‍ ഞായറാഴ്ച ; നവനാള്‍ ആരംഭിച്ചു

kanakamalaകൊടകര : കനകമല തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തി കുറിക്കുന്ന തിരുനാള്‍ ആഘോഷം പുതുഞായറാഴ്ചയായ 12ന് കുരിശുമുടിയില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് കുരിശുമുടിയില്‍ നടക്കുന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുശേഷിപ്പ് വണക്കവും നേര്‍ച്ച ഭക്ഷണവും ഉണ്ടാകും. 6ന് അടിവാരം പള്ളിയില്‍ ദിവ്യബലി.

കനകമല പള്ളിയിലെ ഇടവക മദ്ധ്യസ്ഥനായ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 19ന് സംയുക്തമായി ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി നവനാള്‍ ആരംഭിച്ചു. പ്രസുദേന്തി വാഴ്ച ഉണ്ടായി. 16ന് രാവിലെ 6.30ന് ദിവ്യബലി തുടര്‍ന്ന് കൊടികയറ്റം. 18ന് രാവിലെ 6.30ന് ദിവ്യബലി തുടര്‍ന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് നടക്കും. യൂണിറ്റുകളില്‍ നിന്നുള്ള അമ്പെഴുന്നള്ളിപ്പ് വൈകീട്ട് 7.30ന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ലദീഞ്ഞ്, വര്‍ണ്ണക്കാഴ്ച എന്നിവയുണ്ടാകും.

19ന് രാവിലെ 8.30ന് കുരിശുമുടിയില്‍ ദിവ്യബലി, 10.30ന് തിരുനാള്‍ കുര്‍ബ്ബാനക്ക് ഫാ. വില്‍സന്‍ മൂക്കനാംപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ദിവ്യ ബലിയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകീട്ട് 7ന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആശീര്‍വ്വാദം, വര്‍ണ്ണമഴ എന്നിവയുണ്ടാകും. 8ന് നിഴലാട്ടം നാടകം ഉണ്ടാകും. 26ന് തിരുനാള്‍ എട്ടാമിടവും, വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളും ആഘോഷിക്കും. രാവിലെ 6.45ന് ദിവ്യബലി തുടര്‍ന്ന് വി. അന്തോണീസിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം.
കടപ്പാട് : ദേശവാര്‍ത്ത

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!