Breaking News

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം; ഗോശാല ഉദ്ഘാടനം ഞായറാഴ്ച

goshalaകൊടകര: ബാല സംസ്‌കാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാവനാട് ആരംഭിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ ഗോശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 8.30ന് നടന്‍ സുരേഷ്‌ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കും. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനാകും.

സ്വാമി ഗരുഡധ്വജാനന്ദ, തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ സരസ്വതി, ആര്‍.എസ്.എസ്. അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ലാല്‍ജി ,ദക്ഷിണക്ഷേത്രീയ കാര്യവാഹക് കെ. രാജേന്ദ്രന്‍, പി.ഇ.ബി. മേനോന്‍, എം.എ. കൃഷ്ണന്‍, ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ പങ്കെടുക്കും. ഏഴ് നിലകളിലുള്ള ശ്രീകൃഷ്ണ മന്ദിരം ഉള്‍പ്പടെ അന്താരാഷ്ട്ര നിലവാരത്തില്‍ മുപ്പതോളം പദ്ധതികളാണ് കാവനാട് നടപ്പാക്കുന്നത്.

108 നാടന്‍ പശുക്കളെ സംരക്ഷിക്കുന്ന ഗോശാലയുടെ അനുബന്ധമായി പഞ്ചഗവ്യത്തില്‍നിന്നും ഔഷധ നിര്‍മ്മാണയൂണിറ്റും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി എന്‍.പി. ശിവന്‍, മുഖ്യ സംഘാടകന്‍ മേജര്‍ ലാല്‍കൃഷ്ണ, എം.പി.എസ്. ശര്‍മ്മ, എന്‍.പി. മുരളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മാതൃഭൂമിയില്‍ വന്ന വാര്‍ത്ത!

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!