Breaking News

ശ്രീമോള്‍ക്ക് ജീവിക്കാന്‍ സുമനസ്സുകളുടെ സഹായം വേണം.

chikilsa sahaayam thedunna sreemolകൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചിറ്റത്തുകാട്ടില്‍ കുട്ടന്റെ മൂന്നു മക്കളില്‍ ഇളയവളായ ശ്രീമോള്‍ എന്ന പതിനാറു വയസ്സുള്ള പെണ്‍കുട്ടി ജന്മനായുള്ള ഗുരുതരമായ ഹൃദയരോഗത്താല്‍ വലയുകയാണ്.4 മാസം പ്രായമുള്ളപ്പോള്‍ ആദ്യത്തെ ഓപ്പറേഷന് വിധേയയായി. രോഗം ഭേദമാവാത്തതിനാല്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി പല കാലയളവില്‍ നാല് മേജര്‍ സസ്ത്രക്രിയകള്‍ കൂടി ചെയ്യേണ്ടി വന്നു.

2013 നവംബര്‍ മാസത്തിലാണ് ഏറ്റവും അവസാനത്തെ ശസ്ത്രക്രിയ ചെയ്തത്.3 മാസം മുന്‍പ് കുട്ടിക്ക് ഹൃദയത്തില്‍ അണുബാധയുണ്ടാവുകയും അതീവഗുരുതരാവസ്ഥയില്‍ 2 മാസത്തോളം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയുമായിരുന്നു. ഇപ്പോള്‍ ക്രിറ്റിക്കല്‍ സ്റ്റേജ് തരണം ചെയ്തുവെങ്കിലും ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഉടനെ തന്നെ മറ്റൊരു ഹൃദയ ശസ്ത്രക്രിയ അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോടാലിയില്‍ ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന പിതാവിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം നിത്യവൃത്തി കഴിഞ്ഞു പോന്നിരുന്നത്. ഇപ്പോള്‍ ഇദ്ദേഹത്തിന് പ്രമേഹ രോഗം മൂര്‍ച്ചിച്ഛതിനാല്‍ തുടര്‍ച്ചയായി ജോലിക്ക് പോകാനും സാധിക്കുന്നില്ല.അടുത്ത ഓപ്പറേഷന് 4 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നീട്ടിവച്ചിരിക്കുകയാണിപ്പോള്‍.

രോഗാവസ്ഥക്കിടയിലും ഒമ്പതാം ക്ലാസ് വരെ പഠിച്ച ശ്രീമോള്‍ക്ക് രോഗം മാറി പഠിപ്പ് തുടരണമെന്നാണാഗ്രഹം. ഈ ആഗ്രഹം സഫലമാകണമെങ്കില്‍ ഉദാരമതികളുടെസഹായം കൂടിയേ തീരൂ.ഈ കുടുംബത്തെ സഹായിക്കുന്നതിന് സി.രവീന്ദ്രനാഥ് എം.എല്‍.എ, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന്‍ എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ് മെമ്പര്‍ പ്രേമാവതി ബാബു ചെയര്‍മാനും മുന്‍ മെമ്പര്‍ സുനില്‍കുമാര്‍ ചിന്നങ്ങത്ത് കണ്‍വീനറുമായി ഒരു ചികിത്സാസഹായ സമിതി രൂപീകരിച്ച് ബാങ്ക് അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.
ശ്രീമോളെ സഹായിക്കാനാഗ്രഹമുള്ളവര്‍ എസ്.ബി.റ്റി. ബാങ്കിന്റെ കോടാലി ബ്രാഞ്ചില്‍:67319415894 (IFSE Code: SBTR 0000736)എന്ന അക്കൌണ്ടിലേക്ക് തുക അയക്കാവുന്നതാണ്.

Related posts

1 Comment

  1. Pingback: സഹായത്തിന് കാത്തുനില്‍ക്കാതെ ശ്രീമോള്‍ യാത്രയായി. | Kodakara

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!