Breaking News

പെരുമഴയിലും ആവേശം ചോരാത്ത സ്വീകരണം.

ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷന്റെ യാത്രക്ക് കൊടകരയില്‍ നല്കിയ സ്വീകരണത്തില്‍  നിന്ന്
ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷന്റെ യാത്രക്ക് കൊടകരയില്‍ നല്കിയ സ്വീകരണത്തില്‍ നിന്ന്

കൊടകര. ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷന്റെ യാത്രക്ക് കോടാലിയില്‍ ആവേശകരമായ സ്വീകരണം നല്കി. 5 മണിക്ക് കൊടകരയിലെ സ്വീകരണത്തിനു ശേഷം നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര മറ്റത്തൂരിലെത്തിയപ്പോള്‍ കനത്ത കാറ്റും മഴയുമെത്തിയെങ്കിലും തീയില്‍ കുരുത്ത പ്രസ്ഥാനം മഴയില്‍ തളരില്ല എന്ന് ബോദ്ധ്യപ്പെടുത്തി പ്രതികൂല കാലാവസ്ഥയെ തൃണവല്‍ഗണിച്ചു കൊണ്ട് യാത്ര തുടരുകയായിരുന്നു.

യാത്രാനായകന്‍ തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരോടൊപ്പം മഴ നനഞ്ഞു കൊണ്ടുതന്നെയാണ് സ്വീകരണ സ്ഥലത്തെത്തിയത്. നിരവധി സംഘടനകള്‍ക്ക് വേണ്ടി ജാഥാ നായകനെ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് കോടാലി ആല്‍ത്തറയില്‍ നടന്ന സ്വീകരണ യോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അനീഷ്‌കുമാര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.നന്ദകുമാര്‍,ജില്ലാ സമിതി അംഗം ശ്രീധരന്‍ കളരിക്കല്‍,പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ്,വി.എം.ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.[divider][vcfb id=843015209097945 w=640 h=385][divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!