Breaking News

ബസ് സ്റ്റാന്‍ഡിനകത്ത് ദുര്‍ഗന്ധം രൂക്ഷം; കൊടകര ടൗണില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

KDA Private Bus Standഅധികാരികളെ ഇതിലെ ഇതിലെ… ബസ് സ്റ്റാന്‍ഡിനകത്ത് ദുര്‍ഗന്ധം രൂക്ഷം; കൊടകര ടൗണില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
KDA Junction Kodakaraകൊടകര : കൊടകര പ്രൈവറ്റ് ബസ് സ്റ്റാന്റ് വെയ്ന്റിംഗ് ഷെഡിന്റെ മുന്‍വശത്ത് കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.അപൂര്‍വം ബസ്സുകള്‍ മാത്രമേ ചിലസമയങ്ങളില്‍മാത്രം സ്റ്റാന്‍ഡിനകത്തേക്ക് കയറുന്നുള്ളൂ എങ്കിലും ഈ ദുര്‍ഗന്ധം സഹിച്ച് വേണം ജനങ്ങള്‍ക്ക് ബസ് പിടിക്കാന്‍.

സ്റ്റാന്‍ഡിനോടുചേര്‍ന്ന ഒരു വശമാണെങ്കില്‍ പൊതുപൈപ്പില്‍ നിന്നും ശുദ്ധജലം പാഴായി പോകുന്നു.ഇതൊന്നും തന്നെ അധികൃതര്‍ കാണുന്ന മട്ടില്ല. കൊടകര ജംഗ്ഷനിലാണെങ്കില്‍ വാട്ടര്‍ കണക്ഷന്‍ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുകയാണ്.ഇവിടെ വന്‍ഗര്‍ത്തവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊടകര ടൗണില്‍ നാലുംകൂടിയ ജംഗ്ഷനിലാണ് ഈ കാഴ്ച.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!