Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസിലും, കൊടകര ബ്ലോക്ക് ഓഫീസലും, മറ്റത്തൂര്‍ വില്ലേജോഫീസിലും, വെള്ളിക്കുളങ്ങര വില്ലേജോഫീസിലും, വെബ് സൈറ്റിലും ലഭ്യമാണ്. വോട്ടര്‍ പട്ടിക തയ്യാറാക്കലിന്റെ യോഗ്യത തിയതി 01.01.2015 ആണ്.

മേല്‍ പരാമര്‍ശിച്ച യോഗ്യതാ തിയതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശ വാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ, ഉള്‍ക്കുറിപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമോ, ഉള്‍ക്കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ ആയത് 4,5,6,7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 10.06.2015 ശേഷം സമര്‍പ്പിക്കേïതാണെന്നും, ഫാറം 4,6,7 എന്നിവ ഓണ്‍ ലൈന്‍ ആയും 5 നേരിട്ടോ തപാല്‍ മാര്‍ഗ്ഗമായോ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍/ സെക്രട്ടറിക്ക് സമര്‍പ്പിക്കേïാതണെന്ന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

http://ceo.kerala.gov.in/rollsearch.html

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!