Breaking News

ആട് മോഷണം: 3 പേര്‍ അറസ്റ്റില്‍

aadumoshanamകൊടകര: വീടുകളില്‍ നിന്നും ആടുകളെ മോഷ്ടിച്ച കേസില്‍ 3 പേരെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു.  ചായ്പ്പന്‍കുഴി കൊരട്ടിക്കാരന്‍ ബേബി( 57) , എടത്തിരുത്തി ചാമക്കാല പുറക്കുളം വീട്ടില്‍ അബ്ദുള്‍നാസര്‍(40), കോടാലി കൊടിയാര്‍വളപ്പില്‍ മുഹമ്മദ് റഫീക്(45) എന്നിവരാണ് പിടിയിലായത്.

വെള്ളിക്കുളങ്ങരക്കടുത്ത് താളുപ്പാടം കുഴിവിള അച്ചന്‍കുഞ്ഞ്, കിളിയമണ്ണില്‍ ഷക്കീര്‍ എന്നിവരുടെ ആടുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ആടുകളെ മോഷ്ടിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ കാണുകയും പോലീസില്‍ വിവിരമറിയിക്കുകയുമായിരുന്നു.

ഇതിനു മുമ്പും മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ആടുകള്‍ മോഷണം പോയിരുന്നു. ഒരു മാസം മുമ്പാണ് മോനടിയിലെ ഒരു വീട്ടില്‍ നിന്നും ആടിനെ കഴുത്തറത്ത് മോഷ്ടിച്ചത്. ആടിനെ കെട്ടിയിരുന്നിടത്ത് ചോര തളം കെട്ടിക്കിടക്കുകയായിരന്നു.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!