Breaking News

അപകടത്തില്‍പെട്ട യുവതികളുടെ താലിമാലകള്‍ കവര്‍ന്നു

കൊടകര: ദേശീയപാതയിലെ കൊളത്തൂരില്‍ മിനിലോറിയിടിച്ച് മരിച്ച യുവതിയുടേയും പരിക്കേറ്റ സ്ത്രീയുടേയും താലിമാലകള്‍ സംഭവസ്ഥലത്തുവച്ച് കവര്‍ന്നു. കഴിഞ്ഞ ദിവസം കൊളത്തൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച വാസുപുരം ബുധനേടത്ത് മനോജിന്റെ ഭാര്യ സരിത(33)യുടെ 5 പവന്റേയും പരിക്കേറ്റ കൊടകര കാവില്‍പ്പാടം സോമന്റെ ഭാര്യ ശോഭയുടെ നാലരപ്പവന്റേയും സ്വര്‍ണമാലകളാണ് നഷ്ടപ്പെട്ടത്.

കൊടകര വനിത സഹകരണസംഘത്തിലെ ജീവനക്കാരിയായ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ചൊവ്വാഴ്ച വൈകുന്നേരം കൊളത്തൂരില്‍ വെച്ച് മിനിലോറിയിടിച്ചായിരുന്നു അപകടം. സരിത അപകടം സംഭവിച്ച് 2 ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. ശോഭ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മാലകള്‍ മോഷ്ടിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!