Breaking News

സൗജന്യ മെഡിക്കല്‍ ക്യാമ്പും അവാര്‍ഡ് ദാനവും നടത്തി

lifeകോടാലി : കോടാലി ലൈഫ്ഗാര്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അശ്വിനി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോടാലി ഗവ. എല്‍.പി.സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കാര്‍ഡിയോളജി, ഓര്‍ത്തോ, നെഫ്രോളജി, വസ്‌കുലര്‍ സര്‍ജന്‍, ഫിസിഷ്യന്‍ എന്നീ വിഭാഗങ്ങളിലായി മുന്നൂറോളം പേര്‍ ചികിത്സ തേടി.

ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയും എം.എസ്.സി. തേര്‍ഡ് റാങ്ക് നേടിയ സമയ്യാ ജൗഹറയെയും മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 48-ാം റാങ്ക് നേടിയ ഷാദിയ ഷാജഹാനെയും 958-ാം റാങ്ക് നേടിയ സിഫിന്‍ സിദ്ദിഖിനെയും ആദരിച്ചു. ക്യാമ്പ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വി.കെ.സിറാജുദ്ദീന്‍ അധ്യക്ഷനായിരുന്നു. വെള്ളിക്കുളങ്ങര എസ്.ഐ. കെ.എല്‍.ആഗസ്തി അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!