കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 13 ശനിയാഴ്ച രാവിലെ 9 ന് 26 -ാമത് സാധുവൃദ്ധജനസഹായനിധി വിതരണവും അശ്വതി അര്‍ച്ചനയും നടക്കും.
സെന്‍ട്രല്‍ കയര്‍ ബോര്‍ഡ് റിസര്‍ച്ച് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എ. രാധാകൃഷ്ണന്‍ സഹായനിധി വിതരണം നിര്‍വ്വഹിക്കും. സഹസ്രനാമാര്‍ച്ചനയോടനുബന്ധിച്ച് ”ആദ്ധ്യാത്മികതയും യോഗയും” എന്ന വിഷയത്തെക്കുറിച്ച് എ. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും.