വെള്ളികുളങ്ങര : മറ്റത്തൂര്‍ പഞ്ചായത്തില്‍ റവന്യൂ പുറമ്പോക്കില്‍പ്പെട്ട 64 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് തേശ്ശേരി കുളം. 2005 ല്‍ തൃശ്ശൂര്‍ ജില്ല പഞ്ചായത്തിന്റെ വരള്ച്ചാദുരിതാശ്വാസഫണ്ടില് നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് കുളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും നാളുകളായി മുടങ്ങികിടക്കുകയാണ്. ആകയാല്‍ കുളത്തിന്റെ പണി പൂര്‍ത്തീകരിച്ച് കുളത്തില്‍ എത്തിചേരുവാനുള്ള പാത നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗത്തിന് തുറന്ന് കൊടുക്കണമെന്ന് ബന്ധപ്പെട്ടവരോട് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളികുളങ്ങര യൂണിറ്റ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
ഈ കുളത്തില്‍ റിംഗ് കിണര്‍ സ്ഥാപിച്ച് ടാങ്കും മറ്റു അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്തി കുടിവെള്ള പദ്ധതി ആവിഷ്ക്കരിച്ചാല്‍ വര്‍ഷക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ കുടിവെള്ളക്ഷാമം നേരിടുന്ന കട്ടിപ്പൊക്കം, നായകുണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും ആയതിനാല്‍ പദ്ധതി ആവിഷ്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ല പഞ്ചായത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്ക് നിവേദനം നല്കി. യോഗത്തില്‍ വി.പി. ജോണി അദ്ധ്യക്ഷത വഹിച്ചു. എ.ഡി. തോമസ്, റഷീദ് ഏറത്ത്, എ.ഡി. സണ്ണി, അഡ്വ. ജോജോ മേമട, എ.എം. ജോര്‍ജ്ജ്, ഇ.പി. സുധാകരന്, പോള്‍ പരപ്പന്‍, പി.കെ. ജോര്‍ജ്ജ്, റ്റി.ഒ. ജോസഫ്, എം.സി. ജോബി എന്നിവര്‍ സംസാരിച്ചു.