കൊടകര : വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വവികസനവും മുന്‍നിര്‍ത്തികൊണ്ട് നന്തിക്കര ഗവ. ഹൈസ്ക്കൂളില്‍ ‘ജ്യോതിര്‍ഗമയ’ എന്ന വിദ്യാര്‍ത്ഥി ക്ലബ്ബ് തൃശ്ശൂര്‍ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മെമ്പര്‍ സ്മിത സതീഷ് ഉദ്ഘാടനം ചെയ്തു.
എം.ആര്. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം. ഇന്‍ചാര്‍ജ്ജ് പി.പി. ടെസി, സ്കൂള്‍ കൗണ്‍സിലര്‍ രശ്മി ചന്ദ്രന് സി., വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഷാലിന്‍ ചന്ദ്ര, കെ. ശ്രീലത എന്നിവര്‍ സംസാരിച്ചു.