Breaking News

വെള്ളിക്കുളങ്ങര നമ്പ്യാര്‍ പാടത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

condolanceവെള്ളിക്കുളങ്ങര: ബൈക്ക് നിയന്ത്രണം വിട്ട് തേക്കുമരത്തില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളിക്കുളങ്ങരയില്‍ നിന്നും മോനടിക്ക് പോകുന്ന റോഡില്‍ നമ്പ്യാര്‍ പാടത്ത് ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. മോനടി മാരാത്ത് ശശിയുടെ മകൻ നിതിൻ(23), മോനടി ആനത്  വിശ്വംബരൻ മകൻ വിനോദ് (26) എന്നിവരാണ്‌ മരിച്ചത്.

നിതിന്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് വിനോദ് മരിച്ചത്. ഇരുവരും ടൈല്‍ പണിക്കാരാണ്. കോപ്ലിപ്പാടത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ ബര്‍ത്ത്‌ഡേ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. വിനോദിന്റെ വീടിനു സമീപം വെച്ചാണ് അപകടമുണ്ടായതെങ്കിലും അപകടത്തില്‍പെട്ടത് വിനോദാണെന്ന് സ്ഥിരീകരിച്ചത് രണ്ടരമണിക്കൂറിനു ശേഷമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!