Breaking News

എസ്.എഫ്.ഐ. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാഠപുസ്തകങ്ങളുടെ പകര്‍പ്പ് നല്‍കി

SFI BOOK SUPPLYകൊടകര: എസ്.എഫ്.ഐ. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളുടെ പകര്‍പ്പ് വിതരണം ചെയ്തു. അഞ്ച് മുതല്‍ പത്താംക്ലാസ് വരെ ആവശ്യമായ പാഠപുസ്തകങ്ങളുടെ പകര്‍പ്പെടുത്താണ് വിതരണം നടത്തിയത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. മേഖലാ സെക്രട്ടറി എം.എം. സന്ദീപ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. അമ്പിളി, ഏരിയ സെക്രട്ടറി ജെ.കെ. വിഷ്ണു, പി.യു. ഷൈന്‍, നയല്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!