Breaking News

രാമമന്ത്രമുരുവിട്ട് കര്‍ക്കിടകപ്പുലരി; കൊടകരയിലെ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

കൊടകര : രാമായണമാസംകൂടിയായ കര്‍ക്കിടകപ്പുലരിയില്‍ കൊടകര മേഖലയിലെ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കുണ്ടായി.പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു.ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ ഹരിനമ്പൂതിരിയുടേയും, മേല്‍ശാന്തി നടുവത്ത് മനയ്ക്കല്‍ പത്മനാഭന്‍ നമ്പൂതിരിഎന്നിവര്‍ കാര്‍മികത്വം വഹിച്ചു. കാര്‍മികത്വത്തില്‍ ഒരു മാസക്കാലം ക്ഷേത്രത്തില്‍ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്.

പുത്തുകാവ് ദേവീക്ഷേത്രത്തില്‍ രാമായണമായത്തോടനുബന്ധിച്ച് ഭക്തജനത്തിരക്കുണ്ടായി. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ മഹാഗണ പതിഹോമം നടക്കും. തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

തേശ്ശേരി മഹാവിഷ്ണുക്ഷേത്രത്തില്‍ അഷ്ടദ്രവ്യഗണപതി ഹോമവും ഭഗവത് സേവയും ക്ഷേത്രത്തിനോടനുബന്ധിച്ച് 6 കരയോഗങ്ങളുടെ നേതൃത്വത്തില്‍ ”നാടുണര്‍ത്തല്‍” പരിപാടിയും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം രാമായണപ്രശ്‌നോത്തരി മത്സരവും, ആധുനിക കാലഘട്ടത്തില്‍ രാമായണത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള സെമിനാറും വിദ്യാര്‍ത്ഥികള്‍ക്കുള്ള സദ്ഗമയ പരിപാടികളും ് 26 ന് നടക്കും.

മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഗണപതിഹോമത്തോടെ തുടങ്ങി.ദിവസവും ത്രികാലകര്‍ക്കിടക പൂജ, നിറമാല, ദീപാരാധന, ഭഗവതി സേവ എന്നിവയുണ്ടാകും.ആദ്യത്തെ ഏഴു ദിവസം വൈകുന്നേരം മൂന്നു മുതല്‍ ആര് വരെ ക്ഷേത്രം വനിതാ സമിതിയുടെ നേതൃത്വത്തില്‍ രാമായണ പാരായണം. 19 ന് അഷ്ട ദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയ ഹോമവും.നടക്കും.ഓഗസ്റ്റ് 9 നു കുട്ടികള്‍ക്കായി ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഹിന്ദു പുരാണ ക്വിസ് 14നു ക്ഷേത്രക്കടവില്‍ കര്‍ക്കിടക വാവുമായി ബന്ധപ്പെട്ടു പിത്രുബലിയും തിലഹോമവും ് 16നു മഹാസുകൃതഹോം, ് 17നു കളഭാഭിഷേകവും ഉണ്ടാകും

വെല്ലപ്പാടി പൂതികുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ 24, 25, 26 തിയ്യതികളില്‍ രാമായണപാരായണവും പ്രഭാഷണവും നടത്തും. വെല്ലപ്പാടി എന്‍.എസ്.എസ്. കരയോഗമന്ദിരത്തില്‍ വച്ച് നടക്കുന്ന പാരായണത്തിനും പ്രഭാഷണത്തിനും കൊളത്തൂര്‍ പുരുഷോത്തമന്‍ നേതൃത്വം നല്‍കും. 26 ന് കാലത്ത് 11 മണിക്ക് ശ്രീരാമപട്ടാഭിഷേക ശോഭയാത്രയും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!