Breaking News

വളര്‍ത്തു കോഴി ഇട്ട വലിയ മുട്ട കൗതുകമുണര്‍ത്തി

KDA Valiya Mutta 1കൊടകര : കൊടകര ബസ്റ്റാന്റിനു സമീപം ചിറ്റാട്ടുകര ഫെബി ജോസഫിന്റെ വീട്ടിലെ വളര്‍ത്തുകോഴി ഇട്ട വലിയ മുട്ട കൗതുകമുണര്‍ത്തി. കൊടകര മൃഗാശുപത്രിയില്‍ നിന്നും ഗ്രാമശ്രീ പദ്ധതി വഴി ലഭിച്ച കോഴി ഇട്ട മുട്ടയാണ് ഏവരേയും ആശ്ചര്യപ്പെടുത്തിയത്.

കോഴിക്ക് പത്തുമാസം പ്രായംവരും. ചെറിയ മുട്ടകളാണ് ഈ കോഴി പതിവായി ഇടുന്നത്. എന്നാല്‍ റംസാന്‍ പെരുനാള്‍ ആഘോഷ ദിനത്തിലെ മുട്ട പ്രത്യേകത പകര്‍ന്നു. മുന്‍പ് ഇതേ കോഴി ഈ വലുപ്പത്തില്‍ ഇട്ട മുട്ട കൂട്ടില്‍ തന്നെ വച്ച് പൊട്ടി പോയിരുന്നു. അതില്‍ രണ്ട് ഉണ്ണികള്‍ ഉണ്ടായിരുന്നതായി ഫെബി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!