Breaking News

കൊടകര, മറ്റത്തൂര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

Primary Health CenterKodalyകൊടകര: മറ്റത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തിലു ംഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. കോടാലിയിലെ മററത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ.പി.യില്‍ ദിനംപ്രതി 300 ലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്മാരില്ലാത്തതിനാല്‍ നാമമാത്രമായേ കിടത്തി ചികിത്സ നടക്കാറുള്ളൂ.

രാത്രികാലങ്ങളില്‍ ഇടക്കിടെ ഡൂട്ടി ഡോക്ടര്‍ ഉണ്ടാവാറില്ല. ആശുപത്രിയില്‍ വേണ്ടത്ര മരുന്നുകള്‍ സ്‌റ്റോക്കില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത തരത്തില്‍ കുത്തഴിഞ്ഞ് കിടക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന്‌നാവശ്യ പ്പെട്ടുകൊണ്ട് ബിജെപി മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ ആശുപത്രി പരിസരത്ത് സത്യാഗ്രഹ സമരം നടത്തും.

Primary-Health-Centre

കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 2 ലേഡിഡോക്ടര്‍മാരുണ്ടായിരുന്നതില്‍ ഒരാള്‍ പ്രസവാവധിയിലായിട്ട് 3 മാസത്തിലേറെയായി. ഒരാള്‍ ഉള്ളതും ഇല്ലാത്തതും കണക്കാണ്. വന്നെങ്കില്‍ വന്നു എന്നതാണ് സ്ഥിതി. രോഗികള്‍ വന്ന് ഡോക്ടറെകാണാനാവാതെ തിരിച്ചുപോകേണ്ടിവരികയാണ്.നിര്‍ധനരോഗികളാണ് ഏറെയും. നടന്നുവരാന്‍പോലും വയ്യാത്തതിനാല്‍ ഓട്ടോവിളിച്ചുവരികയും ഓട്ടോ പണം നല്‍കി മടക്കിയയക്കുകയുംചെയ്ത് ആശുപത്രിയില്‍ കയറുമ്പോഴാണ് ഡോക്ടറില്ലെന്നറിയുന്നത്. വീണ്ടും ഓട്ടോ വിളിച്ച് സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!