വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര വനപ്രദേശത്തുനിന്ന് ചന്ദനമരം മുറിച്ച് കഷ്ണങ്ങളാക്കികടത്തുന്നതിനിടെ അച്ഛനും മകനും ഉള്‍പ്പെടെ 3 പേര് പിടിയില്‍. വെളളിക്കുളങ്ങര നായാട്ടുകുണ്ട് കണ്ണായി ഷാജു മകന് തോംസണ്‍, വെളളിക്കുളങ്ങര കുരിശിങ്കല്‍ തോംസണ്‍, എന്നിവരാണ് അറസ്ററിലായത്.
കമലക്കട്ടിക്കടുത്ത് മോനടിയില്നിന്നാണ് വെള്ളക്കുളങങര ഫോറസ്റ്റ് റേഞ്ച്ഓഫീസര്‍ പി.എസ്.ഷൈലന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടിച്ചത്. 17 കിലോ ചന്ദനം ഇവരില്‍നിന്നും കണ്ടെടുത്തു. മുപ്ളിയം ഫോറസ്ററ് ഡിവിഷനുകീഴിലെ മോനടി വനപ്രദേശത്തുനിന്ന് 4 ചന്ദനമരങ്ങള്‍ മുറിച്ച് 10 കഷ്ണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ കടത്തിയിരുന്നത്. ഒരാഴ്ച മുമ്പ് വനത്തിനുള്ളില്കയറി ചന്ദനമരങ്ങള്‍ മുറിച്ചശേഷം കഷണങ്ങളാക്കി ഒളിപ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.