Breaking News

വിജ്ഞാനോത്സവം 2015 സംഘടിപ്പിച്ചു.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നു.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നു.

മനകുളങ്ങര : പൊതുവിദ്യാഭ്യാസവകുപ്പിന്റേയും, ജില്ലാപഞ്ചായത്തിന്റേയും, ശാസ്ത്രസാഹിത്യപരിഷത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വിജ്ഞാനോത്സവം 2015 ന്റെ കൊടകര പഞ്ചായത്ത്തല വിജ്ഞാനോത്സവം മനകുളങ്ങര കെ.വി.യു.പി. സ്‌കൂളില്‍ വച്ച് നടത്തി.

മനകുളങ്ങര കെ.വി.യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രപരീക്ഷണങ്ങളും, നിരീക്ഷണങ്ങളും, പ്രോജക്ട് പ്രവര്‍ത്തനങ്ങളുമായി നടന്ന വിജ്ഞാനോത്സവം വൈകീട്ട് 3.30 ന് സമാപിച്ചു. സമാപനസമ്മേളനത്തില്‍ സംഘാടകസമിതി കണ്‍വീനറും, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായ എന്‍.വി. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് പങ്കെടുത്ത 126 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും, എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 16 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനവും നടത്തി. ടി.എസ്. രാജി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!