Breaking News

കൊടകരയില്‍ പാന്‍മസാല റെയ്ഡ്; മൂന്ന് പേര്‍ പിടിയില്‍

panmasalaകൊടകര : പാന്‍മസാല റെയ്ഡില്‍ കൊടകരയിലെ മൂന്ന് കടയുടമകള്‍ പൊലീസ് പിടിയിലായി. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഇരുന്നൂറോളം പാക്കറ്റ് പാന്‍മസാലയാണ് പിടിച്ചെടുത്തത്.

കൊടകര സ്‌കൂള്‍ പരിസരത്ത് ഗാന്ധിനഗറില്‍ കട നടത്തുന്ന ചെറുവത്തൂര്‍ ചിറവട്ടേക്കാട്ടുപറമ്പില്‍ ശ്രീജിത്തി (31)ല്‍ നിന്ന് 45 പാക്കറ്റ്, വഴിയമ്പലം എടത്താടന്‍ ലത (31) യുടെ കടയില്‍ നിന്ന് 70 പാക്കറ്റ്, സഹൃദയ കോളേജിന് സമീപം ചോനേടന്‍ ആന്റണി (56)യുടെ കടയില്‍ നിന്ന് 90 പാക്കറ്റും പിടികൂടി. കൊടകര എസ്.ഐ. കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ റെയ്ഡ് നടത്തിയത്. കടപ്പാട്  : ദേശവാർത്ത 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!