കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ 5 -ാം വാര്‍ഡിലെ കണ്ടംകുളങ്ങര കുളത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ആര്‍. സോമന്‍, പി.എം. കൃഷ്ണന്‍കുട്ടി, സി.എം. വേലായുധന്‍, കൃഷി ഓഫീസര്‍ വി. ധന്യ, ക്ഷേത്രോദ്ധാരണസമിതി രക്ഷാധികാരി പി.എസ്. ശ്രീരാമന്‍, കര്‍ഷക സമിതി സെക്രട്ടറി തോമസ്സ് കണ്ണൂക്കാടന്‍, കെ.എല്‍.ഡി.സി. പ്രോജക്ട് എഞ്ചിനീയര്‍ കെ. ആര്‍. ചന്ദ്രന്‍, കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ കെ. ഭാസ്‌കരന്‍, ക്ഷേത്രം പ്രസിഡന്റ് സത്യന്‍ കുറുവത്ത് എന്നിവര്‍ സംസാരിച്ചു.