Breaking News

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

Sanകൊടകര : ദേശീയപാത പെരിഞ്ഞാംകുളത്ത് നാലുവരി പാതയോരത്തെ തെരുവുവിളക്കുകാലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോടാലി മോനൊടി കൈതത്തറയില്‍ ജോസിന്റെ മകന്‍ സിന്റോയ് (31) ആണ് മരിച്ചത്. ചാലക്കുടിയിലെ ബന്ധുവിന്റെ വീടുപാര്‍ക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചത്.

തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്ത് ജോലിചെയ്യുകയായിരുന്ന സിന്റോയ് എട്ടുമാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍. സംസ്‌കാരം കൊടുങ്ങ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ നടന്നു . അമ്മ : അന്നു. സഹോദരന്‍ : സിജൊ.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!