Breaking News

കൊടകര ഗവ.എല്‍.പി.സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു

11030643_1894297027463137_4222714056599726818_oകൊടകര ഗവ.എല്‍.പി.സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോസിലിവര്‍ഗീസ് നിര്‍വഹിച്ചു. സംഘടനാ പ്രസിഡണ്ട് കെ.വി.ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ്കളത്തിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കൂറിച്ച് വൈസ് പ്രസിഡണ്ട്  ശ്രീമതി .മിനിദാസന്‍ ആമുഖ ഭാഷണത്തില്‍  വ്യക്തമാക്കി. പ്രശസ്ത മേളകലാകാരന്‍ പെരുവനം സതീശന്‍മാരാര്‍ ലോഗോ പ്രകാശനം ചെയ്തു.

പൂര്‍വ വിദ്യാര്‍ത്ഥിയായ പി.എം.കൃഷ്ണന്‍കുട്ടി  സംഘടന രൂപീകരണ വിളംബരം നടത്തി. സംഘടനയുടെ അംഗത്വവിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ പി.എസ്.സുരേന്ദ്രന്‍ മാസ്റ്റര്‍ മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ത്ഥി ഗോപാലന്‍നായര്‍ക്ക് നല്‍കി നിര്‍വഹിച്ചു. സ്കൂള്‍ ഫര്‍ണീച്ചര്‍ നിര്‍മാണത്തിന് പുത്തുക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നുള്ള ധനസഹായം ദേവസ്വം പ്രസിഡണ്ട് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി.

ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവ് എ.വൈ. മോഹന്‍ദാസ്, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററിലെ സീനിയര്‍ സയന്‍റിസ്റ്റും പൂര്‍വ വിദ്യാര്‍ത്ഥിയുമായ പി.മുരളീധരന്‍, പ്രൊഫ.ജയകുമാര്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കൊടകര രമേശ് സ്വാഗതവും ട്രഷറര്‍ കെ.എസ്.സന്തോഷ് നന്ദിയും പറഞ്ഞു. യുവ പ്രതിഭ യദു.എസ്.മാരാര്‍ അവതരിപ്പിച്ച അഷ്ടപദിയും അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!