കോടാലി : ജി.എല്‍.പി.സ്കൂളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം സി.രവീന്ദ്രനാഥ് എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ.സന്തോഷ് മുഖ്യാതിഥിയായിരുന്നു.
പ്രധാനാധ്യാപകന് ജോസ്മാത്യു, പഞ്ചായത്തംഗങ്ങളായ മഞ്ജുജയന്, മേരിമാത്യുതോട്ട്യാന്, എ.കെ.പുഷ്പാകരന്‍, ബെന്നി തൊണ്ടുങ്ങല്‍, ഉമ്മുക്കുത്സു അസീസ്, പി.ടി.പ്രസിഡണ്ട് എം.എന്‍.സുധി, ദേശീയ അധ്യാപക പുരസ്കാരജേതാവ് എ.വൈ.മോഹന്‍ദാസ്, പി.എസ്.പ്രശാന്ത്, പി.എസ്.സുഫൈജ, കെ.ജെ.ധൂമിനി എന്നിവര്‍ പ്രസംഗിച്ചു.