Breaking News

വിയറ്റ്‌നാം ഉപന്യാസ മത്സരം ധന്യ ജോസിന് പുരസ്‌കാരം

Shrdaya College Kodakara Dhanyaa Joseകൊടകര: വിയറ്റ്‌നാം എംബസ്സി ഇന്ത്യന്‍ പൗരന്മാര്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ കെ. ധന്യ ജോസിന് നാലാം സ്ഥാനം ലഭിച്ചു. വിയറ്റ്‌നാം പ്രസിഡണ്ടായിരുന്ന ഹോച്മിന്നിന്റെ 125-ാം ജന്മ വാര്‍ഷികത്തോട നുബന്ധിച്ചാണ് ‘വിയറ്റ്‌നാം – ഹോച്മിന്‍’ എന്ന ഉപന്യാസ മത്സരം നടത്തിയത്. പതിനഞ്ച് വയസ് പൂര്‍ത്തിയാക്കിയ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമായിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നിരവധി പേര്‍ ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്തു. വിയറ്റ്‌നാം പ്രകൃതിയും സംസ്‌കാരവും, ഇന്ത്യ – വിയറ്റ്‌നാം ഉഭയകക്ഷി ബന്ധവും സൗഹൃദവും, പ്രസിഡണ്ട് ഹോച്മിന്‍ എന്നീ മൂന്ന് വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന സൗജന്യ വിയറ്റ്‌നാം സന്ദര്‍ശനമായിരുന്നു സമ്മാനം. സഹൃദയയിലെ നാലാം വര്‍ഷ ബി. ടെക് കമ്പ്യുട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ ധന്യ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ തൃശ്ശൂര്‍ പറപ്പുര്‍ കുണ്ടുകുളങ്ങര ജോസ് തോമാസിന്റെയും മേരി ജേക്കബ്ബിന്റെയും മകളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!