Breaking News

കോമണ്‍വെല്‍ത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: അല്‍ അഷീമിന് വെങ്കലം

ALASHIMകൊടകര: ന്യൂഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കൊടകരയിലെ വിദ്യാര്‍ഥിക്ക് വെങ്കലമെഡല്‍. പതിനാറ് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കരാട്ടെ-കുന്‍തെ ഇനത്തിലാണ് കൊടകരയിലെ പി.എച്ച്. അല്‍ അഷീം മൂന്നാം സ്ഥാനം നേടിയത്.ദേശീയ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഈ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി താരമാണ് അല്‍ അഷീം.

കൊടകര കാവില്‍ പാലയ്ക്കപ്പറമ്പില്‍ ഹാറുന്‍ അല്‍ റഷീദിന്റെയും സബീനയുടെയും രണ്ടാമത്തെ മകനാണ്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. നാല് വര്‍ഷമായി അലന്‍ തിലക് ഇന്റര്‍നാഷണല്‍ കരാട്ടെ സ്‌കൂളിലാണ് പരിശീലനം നടത്തുന്നത്. പരിശീലകനായ കെ.എ. ഉണ്ണികൃഷ്ണന്‍, ഓള്‍ ഇന്ത്യ കരാട്ടെ അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍. ത്യാഗരാജന്‍, സംസ്ഥാന പ്രസിഡന്റ് നീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ അഷീം കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!