Breaking News

പഞ്ചമി സ്വയം സഹായസംഘം കണ്‍വെന്‍ഷന്‍ നടത്തി

പഞ്ചമി സ്വയം സഹായ സംഘം കണ്‍വെന്‍ഷന്‍ കെ.പി.എം. എസ്. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
പഞ്ചമി സ്വയം സഹായ സംഘം കണ്‍വെന്‍ഷന്‍ കെ.പി.എം. എസ്. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കെ.പി.എം.എസ്. ഏരിയ യൂണിയന്റെ നേതൃത്വത്തില്‍ പഞ്ചമി സ്വയം സഹായ സംഘം കണ്‍വെന്‍ഷന്‍ നടത്തി. ഏരിയ യൂണിയന്‍ പ്രസിഡന്റ് പി.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം. എസ്. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുബ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി.വി. ഉമേഷ്, കെ.പി.എം.എസ്. ജില്ല സെക്രട്ടറി പി.പി. മുരളി, ജില്ലാകമ്മിറ്റി അംഗങ്ങള്‍ പി.സി. വേലായുധന്‍, സി.വി. ബാബു, യൂണിയന്‍ നേതാക്കള്‍, എ.കെ. സാജു, എം.എ. രാജു, കെ.വി. ജനാര്‍ദ്ദനന്‍, എം.എ. ഗിരി, പി.കെ. രാധാകൃഷ്ണന്‍, രേഖ അശോകന്‍, രെതീപ് ചിറ്റിശ്ശേരി, അനൂപ് ചിറ്റിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചമി കോ-ഓഡിനേഷന്‍ ഭാരവാഹികളായി പി.പി. അനില്‍കുമാര്‍ (ചെയര്‍മാന്‍), ജിനി ഗിരി (കണ്‍വീനര്‍), പ്രീത പി.വി. (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!